അബുദാബി : പ്രതിശ്രുത വധുവിനോട് കളിതമാശ പറഞ്ഞ് വാട്സ് ആപ്പില്‍ സന്ദേശം അയച്ചത് യുവാവിന് വിനയായി. തുടര്‍ന്ന് പ്രതിശ്രുത വധുവിന്റെ പരാതിയില്‍ യുവാവിന് കോടതി രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. തമാശയായി അയച്ച സന്ദേശമാണ് എന്ന് യുവാവ് വാദിച്ചുവെങ്കിലും കോടതി ശിക്ഷ വിധിച്ചു. വിഡ്ഡി എന്ന അര്‍ത്ഥം വരുന്ന അറബി വാക്കാണ് യുവാവ് അയച്ചത്.
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയോട് വാട്സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നതിനിടയില്‍ വിഡ്ഢി എന്ന അര്‍ത്ഥം വരുന്ന അറബി വാക്ക് ഉപയോഗിച്ചതാണ് യുവാവിന് വിനയായത്. സ്ന്ദേശം അപമാനകരമായി തോന്നിയ പെണ്‍കുട്ടി കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് അബുദാബി കോടതി ശിക്ഷ വിധിച്ചത്.
അശ്ലീല സന്ദേശങ്ങള്‍ മാത്രമല്ല , അപമാനകരമായി തോന്നുന്ന എന്ത് സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ അയച്ചാലും യുഎയിലെ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. 2.5 ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം വരെ പിഴയീടാക്കും. മന:പൂര്‍വമല്ലാതെ ചെയ്തതാണെങ്കിലും യുഎഇയിലെ നിയമപ്രകാരം ശിക്ഷയില്‍ നിന്ന് ഒഴിവാക്കാറില്ല. സമീപകാലത്ത് ഇത്തരത്തില്‍ ശിക്ഷ ലഭിച്ച ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
Post Your Comments