News

‘തട്ടുകടകള്‍ക്ക് പ്രോത്സാഹനം നല്‍കി ഹോട്ടലുകളെ തളര്‍ത്തുന്നു’

കാസര്‍കോട്: ഹോട്ടലുകളെ പരിശോധനയുടെ പേരില്‍ തളര്‍ത്തുകയും തട്ടുകടകള്‍ക്ക് പ്രോത്സാഹനവുമാണ് നല്‍കുന്നതെന്ന് നല്‍കുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി ബിജുലാല്‍. എല്ലാ നിയമങ്ങളും പാലിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യം ഹോട്ടല്‍ വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. അനധികൃത ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പ്രോത്സാഹനം നല്‍കുന്ന അധികൃതരുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമീപനത്തില്‍ മാറ്റമുണ്ടാകണമെന്നും ബിജുലാല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button