രാമനാട്ടുകര: ദേശീയ പാതയിൽ ബൈപ്പാസിൽ യാത്രക്കാരിയെ ആക്രമിച്ചു വീഴ്ത്തി പണവും രേഖകളുമടങ്ങിയായ ബാഗ് തട്ടിയെടുത്ത് ഓട്ടോ ഡ്രൈവർ കടന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഓട്ടോയുടെ നമ്പർ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പള്ളിക്കൽ സ്വദേശിയായ ദിവ്യ ( 28 ) യാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ബൈപാസ് നീളത്തോട് പാലത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. സ്വകാര്യ ആശുപോത്രിയിലെ ജീവനക്കാരിയാണ് ദിവ്യ. ജോലിക്ക് പോകാൻ പള്ളിക്കൽ ബസാർ ആൽപ്പറമ്പിൽ നിന്നാണ് കാക്കഞ്ചേരിക്ക് പോകുന്ന ഓട്ടോയിൽ കയറിയത്. എന്നാൽ യാത്രക്കിടെ നഗരത്തിലേക്കുള്ള ബസ് പോകുന്നത് കണ്ട് രാമനാട്ടുകരയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടെ ഓട്ടോയ്ക്ക് എന്തോ തരാർ എന്ന് പറഞ്ഞ് വണ്ടി നിർത്തുകയും ദിവ്യയെ ആക്രമിക്കുകയുമായിരുന്നു.
Post Your Comments