KeralaLatest News

കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും

കേരളത്തില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിമുകളെ കൂടാതെ ബഹ്‌റൈന്‍ , കുവൈറ്റ് , ഒമാന്‍, യു.എ.ഇ , സൗദി അറേബൃ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 46 ഓളം ഹ്രസ്വ ചിത്രങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

എറണാകുളം: കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും. നാളെ ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 14 നാണു അവസാനിക്കുന്നത്. ബഹ്‌റൈന്‍ ഓയസീസ് മാളിലെ സിനികൊ തിയേറ്ററുകളില്‍ വെച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിമുകളെ കൂടാതെ ബഹ്‌റൈന്‍ , കുവൈറ്റ് , ഒമാന്‍, യു.എ.ഇ , സൗദി അറേബൃ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 46 ഓളം ഹ്രസ്വ ചിത്രങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

നാളെ വൈകിട്ട് ഏഴു മണിക്കാണ് ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുടെ തുടക്കം. നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനും തെന്നിന്തൃന്‍ താരം രവീന്ദ്രന്‍ ഡയറക്ടറുമായിട്ടുള്ള കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഗ്രൂപ്പും മനാമ കൃാപിറ്റല്‍ ഗവര്‍ണ്ണറേറ്റും സഹകരിച്ചു നടത്തുന്ന ഫെസ്റ്റിവെല്‍ ആണിത്.

ഫ്‌ളാഷ് മോബുകള്‍ ,നാടന്‍ വാദേൃാപകരണ സംഗീത മേളങ്ങള്‍ തുടങ്ങി നിരവധി കലാ രൂപങ്ങളുടെ അകമ്പടിയോടെയാണ് ഫെസ്റ്റുവെല്‍ നടക്കുന്നത്. നാലു ദിവസങ്ങളിലായി നടത്തുന്ന ഈ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഒരു ഇന്‍ഡോ അറബ് ഐകൃത്തിന്റെ നേര്‍ക്കാഴ്ച ആകുമെന്നും ഉത്സവ പ്രതീതി തീര്‍ക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button