കണ്ണൂർ : വിമാനം പറത്തിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ അച്ഛനും മകനുമുണ്ട്. അച്ഛന് പരീക്ഷണ പറക്കല്‍ നടത്തിയ വിമാനത്താവളത്തില്‍ യാത്രക്കാരുമായി പറന്നിറങ്ങിയത് മകനാണ്. 2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ പൂര്‍ത്തിയാക്കിയപ്പോള്‍ പരീക്ഷണ വിമാനമിറക്കിയത് കാടാച്ചിറയിലെ അരുണയില്‍ പദ്മനാഭന്-രാധ ദമ്പതികളുടെ മകനായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരായിരുന്നു.
രഘുനാഥ് ഇറക്കിയത് ഡോണിയര്‍ 228 എന്ന വിമാനമായിരുന്നു. അദ്ദേഹത്തിന്റെ മകന് അശ്വിന് നമ്പ്യാരാണ് ഗോ എയറിന്റെ ഡല്‍ഹിയില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുമായി കണ്ണൂരിൽ പറന്നിറങ്ങിയത്. വ്യോമസേനയുടെ കിഴക്കന്‍ സേനാ കമാന്‍ഡ് മേധാവിയാണ് രഘുനാഥ് നമ്പ്യാര്‍. ഫ്രാന്‍സില്‍ പോയി റഫാല്‍ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തിയതും രഘുനാഥ് ന നമ്പ്യാരായിരുന്നു. രണ്ടര വര്‍ഷത്തിനു ശേഷം മകനും ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
അന്താരാഷ്ട്ര നിലവാരമുള്ള റണ്‍വേയാണ് കണ്ണൂര്‍ വിമാനത്താവളത്തിനുള്ളത്. ടേബിള്‍ടോപ്പ് വിമാനത്താവളങ്ങളായ മംഗളൂരു, കരിപ്പൂര്‍ എന്നിവയെക്കാള്‍ കൂടുതല്‍ എളുപ്പം ഇവിടുത്തെ റണ്‍വേയാണെന്ന് അശ്വിന് ന നമ്പ്യാര്‍ പറയുന്നു.
Post Your Comments