കോഴിക്കോട്: പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവച്ച് നല്‍കാനൊരുങ്ങി കെയര്‍ ഹോം പദ്ധതി. സഹകരണ വകുപ്പിന് കീഴിലുള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയിലെ നാല്‍പ്പത്തിനാലു വീടുകളുടെ നിര്‍മാണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം വീടു നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്കാണ് വീടുനിര്‍മിച്ചു നല്‍കുന്നത്.കെയര്‍ഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലേരി വടക്കുമ്പാട്ട് കാപ്പുമ്മല്‍ ആയിഷയുടെ വീടിന് തറക്കല്ലിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുലക്ഷം വില വരുന്ന വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഓരോ വീടിനും നാലുലക്ഷം രൂപ വീതം സഹകരണ വകുപ്പും ഒരു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും നല്‍കും.സാംസ്‌കാരിക സംഘടനകളുടേയും കൂടി സാമ്പത്തിക പിന്തുണയോടെയാണ് വീടുകള്‍ നിര്‍മിക്കുന്നത്.താമരശ്ശേരി-8,കൊയിലാണ്ടി-13,കോഴിക്കോട്-12,വടകര-11 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ താലൂക്കുകളില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ കണക്ക്.
Post Your Comments