പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്നചിത്രം അയച്ച് കൊടുത്ത 28കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്കിയ പരാതിയിലാണ് അധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ റംസെ ബിയേഴ്സ അറസ്റ്റിലായത്.
റംസയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2014ല്‍ നടന്ന സൗന്ദര്യ മത്സരത്തിലാണ് റംസെ ബിയേഴ്സ് മിസ് കെന്റൂക്കിയായി തെരഞ്ഞെടുക്കപ്പെട്ടത്. ക്രോസ് ലെയിന്സിലുള്ള ആന്‍ഡ്രൂ ജാക്സണ് മിഡില്‍ സ്കൂളിലെ അധ്യാപികയാണ് റംസെ. 15കാരന്റെ മൊബൈലില്‍ നഗ്നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷത്തിനൊടുവിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments