Latest NewsIndia

ഈ വര്‍ഷം വധിച്ച ഭീകരരുടെ എണ്ണം സൈന്യം പുറത്തുവിട്ടു; കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 225 ല്‍ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യ വെളിപ്പെടുത്തി. ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദേശവാസികള്‍ സൈന്യത്തെ അറിയിക്കുന്നുണ്ട്. സര്‍ക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന നടപടികളുടെ ഫലമായായി ഭീകര്‍ക്കൊപ്പം ചേരുന്ന യുവാക്കളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഇതൊരു നല്ല ലക്ഷണമാണെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. രാജ്യത്തെ രക്ഷിക്കുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് ഏറെ വലുതാണ് ഭീകരര്‍ക്കെതിരെയുള്ള നീക്കത്തിന് ഇത് സൈന്യത്തിന് ഏറെ സഹായകരമാണ്.

ജമ്മു കശ്മീരിന്റെ എല്ലാവിധ സമാധാനവും സ്ഥിരതയും സൈന്യം നിലനിര്‍ത്തുന്നുണ്ട്. കശ്മീരിലെ യുവാക്കളില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയും. കശ്മീരില്‍ സമാധാനം ഉണ്ടാകാന്‍ കാരണവും അതുതന്നെയാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സംഭവങ്ങള്‍ ഉണ്ടായാല്‍ സൈന്യം അതിവേഗം അതില്‍ ഇടപെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് കശ്മീരിലേക്കു ഭീകരത പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി എന്ന ആശയം സ്വാഗതാര്‍ഹമാണെന്നും, കൂടാതെ അതിര്‍ത്തി കടന്നുവരാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കു മരണത്തെ നേരിടേണ്ടിവരുമെന്നും രണ്‍ബീര്‍ സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button