KeralaLatest News

ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് പലതവണയായി പീഡനത്തിനിരയാക്കി

: പിന്നെ ബന്ധം ഉപേക്ഷിച്ച യുവാവിനെ തേടി പൊലീസ്

ബേക്കല്‍: ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് പലതവണയായി പീഡനത്തിനിരയാക്കി : പിന്നെ ബന്ധം ഉപേക്ഷിച്ച യുവാവിനെ തേടി പൊലീസ്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ. പെണ്‍കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് പെണ്‍കുട്ടി യുവാവുമായി പരിചയത്തിലാകുന്ന്. 2017 ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം.

യുവാവ് തന്റെ പേര് അലിയാണെന്നും മഞ്ചേശ്വരത്തു നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് വീടെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണെന്നും ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാമെന്നും പ്രലോഭിപ്പിച്ചാണ് അടുപ്പം സ്ഥാപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ഇതിനു ശേഷം പെണ്‍കുട്ടിക്ക് ഇയാള്‍ ഒരു മൊബൈല്‍ ഫോണ്‍ നല്‍കുകയും ഇതിലേക്ക് വിളിച്ച് ബന്ധം തുടരുകയും ചെയ്തു. ഇതിനിടെയാണ് യുവാവ് പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെത്തി പല തവണയായി പീഡിപ്പിച്ചത്.

ഒരു ദിവസം ക്വാര്‍ട്ടേഴ്സിലെത്തിയ ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കിയ മൊബൈല്‍ ഫോണ്‍ വാങ്ങി സ്ഥലം വിടുകയും ചെയ്തു. ഇതിനു ശേഷം യാതൊരു വിവരവുമില്ലാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി പെണ്‍കുട്ടിക്ക് വ്യക്തമായത്. ഇതോടെ സംഭവങ്ങളെല്ലാം മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മാതാവുമൊത്ത് പോലീസിലെത്തി പരാതി നല്‍കിയത്. പ്രതി നല്‍കിയ മൊബൈലിലുണ്ടായിരുന്ന സിം കാര്‍ഡ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേര് അലി എന്നല്ലെന്നും ഷാഫിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button