പത്തനംതിട്ട: ശബരിമലയില്‍ ഒരു വര്‍ഷം പഴക്കമുള്ള അരവണ പായസം വിറ്റതായി പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയെ തകര്‍ക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അവരാണ് ഈ കള്ളപ്രചാരണത്തിന് പിന്നിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ പ്രതികരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ വാരോത്ത് നിന്ന് വന്ന സംഘത്തിനാണ് ഒരു വര്‍ഷം മുമ്പുള്ള അരവണ കിട്ടിയതെന്ന് അറിയിച്ചത്. ശബരിമലയിലെ പ്രധാന കൗണ്ടറില്‍ നിന്നാണ് അവര്‍ അരവണ വാങ്ങിയത്. 12 എണ്ണം വാങ്ങിയതില്‍ 2 എണ്ണത്തിന് മാത്രമാണ് പഴക്കമുള്ളത്. എന്നാല്‍ 2017 ല്‍ തയ്യാറാക്കിയ അരവണയാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ കൈവശം അരവണ വാങ്ങിയതിന്റെ ബില്ലുണ്ട്. എന്നാല്‍ ആരോപണം ആരോപണം അടിസ്ഥാനരഹിതമാണെന്നും ദുരൂഹതയുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. പരാതിക്കാര്‍ക്കെതിരെ നിയമനടപടിയും കൈക്കൊള്ളുമെന്നും അറിയിച്ചു.
Post Your Comments