ടാലിന്‍: പ്രമുഖ ഗായകൻ പീറ്റ് ഷെല്ലി (63) അന്തരിച്ചു. ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ബസ്കോക്സിന്റെ ഒന്നാം നമ്പർ ഗായകനായിരുന്നു പീറ്റ് ഷെല്ലി. മരണകാരണം വ്യക്തമല്ല . എന്നാൽ ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്തോണിയയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
1976 മുതല്‍ ഇംഗ്ലീഷ് സംഗീത ലോകത്ത് പീറ്റ് ഷെല്ലി സജീവമായിരുന്നു. ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നി നിലകളിലും അദ്ദേഹം പ്രശ്സതനാണ്. “എവര്‍ ഫാളിന് ഇന്‍ ലൗവ്’ എന്ന ഗാനമാണ് പീറ്റ് ഷെല്ലിയെ ഏറെ പ്രശസ്തനാക്കിയത്.
Post Your Comments