KeralaLatest News

ഇല്ലനോയി സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം•ഇല്ലനോയി സർവകലാശാലയും കേരളത്തിലെ വിവിധ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. സർവകലാശാലയുടെ പ്രസിഡന്റ് ഡോ. തിമോത്തി കിലീന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഐ. ഐ. ഐ. എം. കെ, ഐ. സി. ടി അക്കാഡമി തുടങ്ങിയവയുമായി വിവിധ മേഖലകളിൽ ഇല്ലനോയി സർവകലാശാല സഹകരിക്കും. മെഡിക്കൽ ഇമേജിംഗ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ഗവേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഐ. ഐ. ഐ. എം. കെയുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരള സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോമിനു വേണ്ടി മികച്ച കോഴ്‌സ് ഉള്ളടക്കം തയ്യാറാക്കും.

shortlink

Post Your Comments


Back to top button