KeralaLatest News

അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി കിയാല്‍ എംഡി നേതൃത്വത്തില്‍ യോഗം

കണ്ണൂരില്‍ നിന്നുള്ള ആദ്യവിമാനയാത്രയ്ക്കായി എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട് ഹെല്‍പ് ഡസ്‌ക്ക് തുറക്കും.

കണ്ണൂര്‍: കേരളത്തിന്റെ അഭിമാനമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം. അബൂദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയര്‍പോര്‍ട്ടിലെത്തിക്കുന്നത് അടക്കമുള്ള ഉദ്ഘാടന ദിവസത്തെ എല്ലാ ഒരുക്കങ്ങളും യോഗം വിലയിരുത്തി.

കണ്ണൂരില്‍ നിന്നുള്ള ആദ്യവിമാനയാത്രയ്ക്കായി എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട് ഹെല്‍പ് ഡസ്‌ക്ക് തുറക്കും. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം യാത്രക്കാരെ നാലു ബസ്സുകളില്‍ വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനം ഏര്‍പ്പാടാക്കും. പിന്നീട് ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ ഈ യാത്രക്കാരെ സ്വീകരിക്കുന്നതായിരിക്കും.

7.30 മുതല്‍ ഉദ്ഘാടന വേദിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. നിലവിളക്ക് കൊളുത്തിയായിരിക്കും കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. തിരുവാതിരക്കളി, കളരിപ്പയറ്റ്, വനിതാ കോല്‍ക്കളി, മോഹനിയാട്ടം, ജുഗല്‍ബന്ദി, നാവികസേനയുടെ ബാന്റ് മേളം തുടങ്ങിയ പരിപാടികള്‍ വേദിയില്‍ നടക്കും. തുടര്‍ന്ന് 10 മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളി കൊട്ടോടു കൂടി വിമാനത്താവള ഉദ്ഘാടച്ചടങ്ങിന് തുടക്കമാവും.

ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ശേഷം ഇരുവരും കൂടി നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button