റവ കൊണ്ട് ഉപ്പുമാവ് മാത്രമുണ്ടാക്കി മടുക്കേണ്ട. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. വ്യത്യസ്തമായ ഒരു റവ വിഭവം.
ചേരുവകള്‍
റവ- നാല് കപ്പ്
ഉഴുന്ന് – ഒന്നേ മുക്കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് 4 മണിക്കൂര്‍ കുതിരാന്‍ വെക്കുക. റവയും ഇളം ചൂട് വെള്ളത്തില്‍ 4 മണിക്കൂര്‍ കുതിരാന്‍ വെക്കണം.
ഉഴുന്ന് വെള്ളം കുറച്ച് മിക്സിയില്‍ ആട്ടിയെടുക്കുക. റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം അല്പം വെള്ളം ഒഴിച്ച് അതില്‍ നിന്നും പിഴിഞ്ഞ് എടുത്ത് ആട്ടിയ മാവുമായി നന്നായി യോജിപ്പിക്കുക.
ഇതില്‍ പാകത്തിന് ഉപ്പും ചേര്‍ക്കുക. പുളിക്കാനായി ഈ കൂട്ട് ഒരു രാത്രി മുഴുവന്‍ വെക്കുക. പിറ്റേ ദിവസം ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച്എടുക്കുക. .
Post Your Comments