![](/wp-content/uploads/2018/12/theif.jpg)
കൊച്ചി: പൊലീസുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് പ്രതി കടന്നു കളഞ്ഞു. പാറാവു നിന്ന പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പൊന്നാനി സ്വദേശി തഫ്സീര്‍ ദര്വേഷാണു (21) കടന്നുകളഞ്ഞത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇയാള്‍ക്കൊപ്പം കടന്നുകളയാന്‍ ശ്രമിച്ച കൂട്ടുപ്രതി പൊന്നാനി സ്വദേശി മുഹമ്മദ് അസ്ലമിനെ (19) പൊലീസ് കീഴ്പ്പെടുത്തി. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് അസ്ലമിനെ സ്റ്റേഷനിലെ പാറാവിന്റെ ചുമതലയുണ്ടായിരുന്ന പ്രമോദ് പുറത്തിറക്കുകയായിരുന്നു. ഈ സമയത്ത് തഫ്സീര്‍ ദര്‍വേഷ് ലോക്കപ്പിലായിരുന്നു. ശുചിമുറിയില്‍ നിന്ന് മടങ്ങിയെത്തിയ അസ്ലമിനെ തിരിച്ചു ലോക്കപ്പില്‍ കയറ്റുന്നതിനിടെ തഫ്സീര്‍ ദര്‍വേഷ് ഡിസ്പോസിബിള്‍ ഗ്ലാസില്‍ കരുതിയ കടലക്കറി പ്രമോദിന്റെ കണ്ണിലൊഴിക്കുകയും കഴുത്തിന് പിടിച്ചു തള്ളി, പുറത്തേക്കോടുകയും ചെയ്തു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് 2 പൊലീസുകാര്‍ തഫ്സീര്‍ ദര്‍വേഷിന്റെ പിറകെയോടി. ഇതിനിടെ അസ്ലം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പ്രമോദ് കീഴ്പ്പെടുത്തുകയായിരുന്നു. തഫ്സീര്‍ ദര്വേഷിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Post Your Comments