ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിവ് . ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോഴും പിന്തുടരുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ. 1.48 കോടി ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത്. അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് കമ്പനിയായ ബര്‍സണ്‍-മാര്‍സ്റ്റെല്ലെര്‍ പുറത്തുവിട്ട ‘ഡിപ്ലോമസി
സ്റ്റഡി 2018’ലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവാഹിതരായ ശേഷം വിരാട് കോലി, അനുഷ്‌ക ശര്‍മ എന്നിവരോടൊപ്പമുള്ള മോദിയുടെ ചിത്രമാണ് 2018ല്‍ ലോകനേതാക്കന്മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments