Latest NewsIndia

പ്രണയം പക്ഷികളോട്; കൂട്ടിനുള്ളത് 29 രാജ്യങ്ങളിലെ തത്തകള്‍

കല്‍ബുര്‍ഗി: പക്ഷികളോട് പ്രണയമുള്ള മൃഗ ഡോക്ടര്‍ക്ക് കൂട്ടിനായുള്ളത് 29 രാജ്യങ്ങളിലെ തത്തകള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയും മൃഗ ഡോക്ടറുമായ വിശ്വനാഥ് ഹെഗയാണ് ഈ തത്തകളെ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം വീട്ടില്‍ തന്നെയാണ് ഇവയെ ഹെഗ പാര്‍പ്പിച്ചിരിക്കുന്നത്. ന്യൂസിലാന്റില്‍ നിന്നും കൊണ്ടുവന്ന ലൗ ബേഡ്സിലാണ് ഹെഗയുടെ പക്ഷി പ്രണയം തുടങ്ങുന്നത്. പിന്നീട് തത്തകളെ സ്വന്തമാക്കുകയായിരുന്നു. പക്ഷി വളര്‍ത്തല്‍ ഒരു ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിയതായിരുന്നു ഡോക്ടര്‍. വീട്ടിലെ ഒരംഗം എന്നതു പോലെയാണ് തത്തകളെ പരിപാലിക്കുന്നത്. ബ്രസീലില്‍ നിന്നും വരുത്തിയ ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇത് ദിവസേന നാല് തവണ നല്‍കുന്നതോടെ എല്ലാ രാജ്യക്കാരായ തത്തകളും ഒരുപോലെ ഹാപ്പിയാകുമെന്ന് ഡോക്ടര്‍ പറയുന്നു.

shortlink

Post Your Comments


Back to top button