ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വിപണിയില്‍ പലതരം മരുന്നുകള്‍ ലഭ്യമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് രോഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓര്‍മശക്തി കൂടാനും സഹായിക്കുന്നതാണ് മഗ്നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മഗ്നീഷ്യം ലഭിക്കുന്നത്. വാള്‍നട്ടില്‍ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഓര്‍മശക്തി വര്‍ധിക്കാന്‍ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇലക്കറികള്‍, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികള്‍, ബെറിപ്പഴങ്ങള്‍, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഓര്‍മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് മത്സ്യങ്ങള്‍. ചെറിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഓര്‍മശക്തി കൂടുകയേയുള്ളൂ. ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ചേര്‍ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
ഡാര്‍ക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഓര്‍മശക്തി വര്‍ധിക്കുന്നതിനും വളരെ നല്ലതാണ്. മദ്യപാനം ഓര്‍മശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഓര്‍മശക്തി വര്‍ധിക്കും. ഓറഞ്ച് ജ്യൂസ്, സോയ മില്‍ക്ക്, പയര്‍വര്‍ഗങ്ങള്‍, തൈര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.
Post Your Comments