കണ്ണൂര്‍: കണ്ണൂര്‍: പുതുവര്‍ഷാഘോഷ പാര്‍ട്ടികളില്‍ ലഹരി നിറയ്ക്കാൻ മാനസിക രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സിന്തറ്റിക് ലഹരി മരുന്നായ നെട്രോസെപാം ഉള്‍പ്പെടെയുള്ള മരുന്നുകൾ വലിയ തോതില്‍ സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ലഹരിക്കടിമകളായ വിദ്യാര്‍ത്ഥികളെയാണ് ഗുളികകളുടെ കടത്തിനും വില്പനയ്ക്കുമെല്ലാം ഉപയോഗിക്കുന്നത്.
ഗുളികകളാകുമ്പോള്‍ കൊണ്ടുനടക്കാനും കഴിക്കാനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യപ്രദമാണെന്നതാണ് ഇതിന്റെ പ്രചാരം വര്‍ദ്ധിക്കാൻ കാരണം. പാര്‍ട്ടികളില്‍ മദ്യത്തോടൊപ്പം കഴിക്കാനാണ് ഇത്തരം ലഹരിഗുളികകള്‍ ഉപയോഗിക്കുന്നത്. അതേസമയം കഴിഞ്ഞദിവസം മലപ്പുറം കുറ്റിപ്പുറത്ത് 930 നെട്രോസെപാം ഗുളികകളുമായി കര്‍ണാടക കുടക് സ്വദേശികളായ അസീസ്, ജുനൈദ് എന്നിവരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. പുതുവര്‍ഷാഘോഷ പാര്‍ട്ടികള്‍ ലക്ഷ്യമിട്ടാണ് ലഹരിഗുളികകള്‍ കടത്തിയതെന്ന് ഇവര്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.
Post Your Comments