
തൃശ്ശൂര്‍: കോംഗോ പനി ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളെ വിട്ടയച്ചു. മലപ്പുറം സ്വദേശിയായിരുന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. ഇയാളെ ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. രക്ത-സ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുന്നുണ്ട്. 24 പേരാണ് ഇയാളുമായി അടുത്തിടപഴകിയതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ 14 ദിവസം കൂടി നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments