![](/wp-content/uploads/2018/12/alphons-kannanthanam.jpg)
കൊഹിമ: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ ട്രോളന്മാര്‍ കുറച്ചൊന്നുമല്ല പരിഹസിച്ചിരുന്നത്. കണ്ണന്താനത്തിന്റെ ഭാര്യ ഷീലയുടെ ചില വാക്കുകളെടുത്ത് പറഞ്ഞായിരുന്നു ട്രോളന്മാരുടെ പരിഹാസം. എന്നാല്‍ ഇതിലൊന്നും തളര്‍ന്നില്ല മന്ത്രിയും ഭാര്യയും. ഇപ്പോഴിതാ മന്ത്രി തന്നെ പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ മറ്റൊരു അവസരം ഒരുക്കിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ട്രോളന്മാര്‍ക്ക് അവസരം നല്‍കിയത്. ‘കോഹിമയിലെ ആര്‍മി എക്‌സ്‌പോയില്‍ നിന്ന്: യഥാര്‍ത്ഥ എ കെ 47 തോക്കുമായി ഒരു റിലാക്സേഷന്‍’ എന്നായിരുന്നു പോസ്റ്റ്. അതേസമയം ട്രോളന്മാര്‍ ഈ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/KJAlphons/posts/2189470121103559
Post Your Comments