Latest NewsKerala

ലീഗ് കപട വിശ്വാസികളാകരുതെന്ന മന്ത്രി എ.കെ. ബാലന്‍റെ പ്രസ്താവന ; മാപ്പ് പറയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം:  ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുതെന്ന മന്ത്രി എ.കെ ബാലന്‍റെ പ്രസ്താവനയോട് രമേശ് ചെന്നിത്തലയടക്കം പ്രതിപക്ഷം അതിരൂക്ഷമായാണ് വിമര്‍ശിച്ചത് . മന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശബരിമലയിലെ പോലീസ് ഇടപെടലും വനിത മതില്‍ സംബന്ധിച്ചും ലീഗ് എം.എല്‍.എ പി.കെ.ബഷീറിന്‍റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ നടത്തിയ മറുപടിയാണ് പ്രതിപക്ഷത്തിന്‍റെ കടുത്ത വിമര്‍ശനത്തിന് പാത്രമായത്. മന്ത്രിയുടെ പ്രസ്താവന അനുചിതമാണ്. ഒരു മത വിഭാഗത്തിന് പ്രശ്നമുണ്ടായാല്‍ ആ മത വിഭാഗം മാത്രം ഇടപെട്ടാല്‍ മതിയെന്ന നിലപാട് ഖേദകരം. പരാമര്‍ശം പിന്‍വലിച്ച്‌ ബാലന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യം മുന്നോട്ട് വെച്ചു .

ബാലന്‍റേത് അപകടകരമായ പ്രസ്താവനയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറ‍ഞ്ഞത് . ഇതേസമയം മന്ത്രിയുടെ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വിനയാകുമെന്നും മതങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന സാഹചര്യത്തിന് വഴിവെക്കുമെന്നുമാണ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത് . വര്‍ഗീയമായും ജാതീയമായും വേര്‍തിരിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് മന്ത്രി നടത്തിയതെന്നാണ് എം കെ മുനീര്‍ പറഞ്ഞത്. മന്ത്രി ഉടന്‍ മാപ്പ് പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button