കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നു ചൈനയില്‍ 16,000ത്തോളം കാറുകളാണ് സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോ തിരിച്ച് വിളിക്കുന്നത്.ചൈനീസ് മാധ്യമമായ സിന്‍ഹുവയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2016-18 കാലഘട്ടത്തില്‍ ചൈനയില്‍ നിര്‍മിച്ച XC90, S90, V90CC, XC40 എന്നീ മോഡലുകളിലെ 16,582 വാഹനങ്ങളിലാണ് ഈ തകരാര്‍ കണ്ടെത്തിയത്. ഈ തകരാര്‍ വെഹിക്കിള്‍ പൊസിഷനിങ്ങിനെ ബാധിക്കുന്നും ലൊക്കേഷന്‍ വിവരങ്ങള്‍, ആക്‌സിഡന്‍റ് എമര്‍ജന്‍സി നമ്പര്‍ തുടങ്ങിയ വിവരങ്ങൾ ഈ തകരാര്‍ മൂലം ലഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു വിവരങ്ങൾ ലഭ്യമല്ല.
Post Your Comments