KeralaLatest News

വനിതാ മതില്‍ സംഘാടക സമിതി മുഖ്യമന്ത്രി പിരിച്ചു വിടണമെന്ന് സുധീരന്‍

തിരുവന്തപുരം: വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള വനിതാ മതില്‍ സംഘാടക സമിതി പിരിച്ചു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. രാഷ്ട്രീയ സത്യസന്ധത അല്‍പമെങ്കിലും ഉണ്ടെങ്കില്‍
മുമ്പ് തള്ളി പറഞ്ഞ വെള്ളാപ്പിള്ളി നടേശനെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാന്‍ ഹോളില്‍ വീണ് നൗഷാദ് മരിച്ചപ്പോള്‍ എല്ലാ വര്‍ഗീയ ഭ്രാന്തന്മാരേയും തോല്‍പ്പിക്കുന്ന തരത്തിലാണ് ആ യുവാവിന്റെ ജീവത്യാഗത്തെ വെള്ളാപ്പള്ളി അപഹസിച്ചത് എന്നായിരുന്നു പിണറായിയുടെ പ്രതികരണം. അതേസമയം നാഴികയ്ക്കുനാല്‍പതുവട്ടം നിലപാട് മാറ്റി പറയുന്ന ആളാണ് വെള്ളാപ്പള്ളി. എന്നാല്‍ അയാളെ തന്നെ ചുമതല ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീര്‍ണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button