ഭോപ്പാൽ: കോണ്ഗ്രസ് വോട്ടിംഗ് മെഷിനെ പഴിക്കുന്നത് തോൽവി ഭയന്നാണെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തെരഞ്ഞെടുപ്പിനു ശേഷം വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂ മിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമായെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തോൽക്കുമെന്ന ഭയമാണ് ഇവിഎമ്മുകളിൽ ക്രമക്കേട് നടന്നതായുള്ള കോൺഗ്രസിന്റെ പരാതിക്കു പിന്നിൽ. കോൺഗ്രസ് വിജയം ഉറപ്പിച്ചിരുന്നെങ്കിൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നതായി ആരോപിക്കുമായിരുന്നോ എന്ന് ശിവരാജ് സിംഗ് ചൗഹാൻ ചോദിക്കുകയുണ്ടായി.
Post Your Comments