തിരുവനന്തപുരം: നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിപ വെെറസ് പുതിയതായി ആരിലും കണ്ടെത്തിയിട്ടില്ലെന്നും മറ്റ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നുളള പ്രചരണം തെറ്റാണ്. നിപയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഒൗദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments