ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രത്യേക കമാന്‍ഡോ സംഘത്തെ നിയമിക്കാനൊരുങ്ങി കേന്ദ്രം. ശത്രുസേനയ്‌ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായിട്ടാണ് പുതിയ സംഘത്തെ രൂപീകരിക്കുന്നത്. മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉള്‍പ്പെടുത്തിയാകും ഇത് രൂപീകരിക്കുക.
ഏറ്റവും കുറവ് സമയത്തിനുള്ളിൽ അതിർത്തികടന്ന് ശത്രുക്കളെ വകവരുത്താൻ കഴിവുള്ള ഉദ്യോഗസ്ഥരെയാകും നിയമിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ പദ്ധതി പ്രകാരമാണ് ഇത്തരം ഒരു പ്രത്യേകസേനാ സംഘത്തിനു രൂപം നല്‍കുന്നത്. കരസേനാ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനങ്ങൾ.
Post Your Comments