Latest NewsKerala

VIDEO: യൂത്‌കോണ്‍ഗ്രസിലേക്ക് ഇനി വരേണ്ടത് യൂത്തന്മാർ

ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ യൂത്‌കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ അംഗത്വ വിതരണം ഇന്നവസാനിക്കാനിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നകാര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഹൈബി ഈഡന്‍ എം എല്‍ എ .

ചെറുപ്രായത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും എല്ലാവിധ അംഗീകാരങ്ങളും ലഭിച്ച വ്യക്തിയാണ് താന്‍. കോളേജ് പഠനം തുടങ്ങിയ കാലംതൊട്ടു പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവസരം ലഭിച്ചിരുന്നു . കെ എസ് യുവിന്റെ യൂണിറ്റ് സെക്രട്ടറി ആയി തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച് ഒരു വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായ എന്‍ എസ് യു ഐ അധ്യക്ഷന്‍ വരെ ആകാന്‍ സാധിച്ചു .കൂടാതെ 2013ഇല്‍ 13ാം നിയമസഭയില്‍ ബേബി അംഗമാകാന്‍ സാധിച്ചതും പാര്‍ട്ടി തനിക്കു നല്‍കിയ അംഗീകാരവും അവസരവുമായി കാണുന്നു.

എന്നാല്‍ പുതിയ ഒരു നേതൃത്വത്തിന്റെ കടന്നുവരവിന് അതിനുള്ള അവസരം നല്‍കുക എന്നതാണ് ഇന്നത്തെ ആവശ്യം. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എം എല്‍ എ വ്യക്തമാക്കി . സംഘടനയില്‍ ഏറെ അവസരം ലഭിച്ചവര്‍ ഭാരവാഹിത്വത്തില്‍ കടിച്ചു തൂങ്ങി സംഘടനയില്‍ പുതിയ ഊര്‍ജ്ജത്തിനുള്ള അവസരം നഷ്ടമാക്കരുതെന്നും മറ്റൊരു തലമുറയ്ക്കുവേണ്ടി സ്ഥിരം മുഖങ്ങള്‍ മാറി നില്‍ക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

https://youtu.be/wgi0jHZiGsw

shortlink

Related Articles

Post Your Comments

Related Articles


Back to top button