
തെന്മല: ആര്യങ്കാവില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. ആര്യങ്കാവ് കരിമ്പിന്‍ തോട്ടം പുതുവയല്‍ വീട്ടില്‍ എബ്രഹാമി (62)നാണ് കുത്തേറ്റത്. ഞായറാഴ്ച പള്ളിയില്‍ പോകുന്ന വഴിയില്‍ വെച്ചാണ് പന്നി ആക്രമിച്ചത്. ആര്യങ്കാവ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. കുത്തേറ്റയാളെ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments