പമ്പ: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍ പരിശോധന നടത്തി. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്താനാണ് സമിതി എത്തിയത്. അതേസമയം നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് സമിതിയിലെ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ പമ്പയിലും പരിസരത്തും അസഹ്യമായ ദുര്‍ഗന്ധമുള്ളതായി സമിതി വിലയിരുത്തി.
ത്രിവേണി പാലം, പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങള്‍ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസര്‍ജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുര്‍ഗന്ധം നിലനില്‍ക്കുന്നതായും സമിതി അംഗങ്ങള്‍ പറഞ്ഞു.
ഒഴുക്കുനിലച്ച നുണങ്ങാറില്‍ ഒഴുക്ക് സുഗമമാക്കണമെന്ന് സമിതി അറിയിച്ചു. ഇതിനായി ആഴം കൂട്ടണമെന്നും അവര്‍ പറഞ്ഞു. സമിതി അതേസമയം പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തല്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. നിലയ്ക്കലിലെ സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് ജസ്റ്റിസ് പി.ആര്. രാമന് പറഞ്ഞു. പോലീസുകാരുടെ താമസസൗകര്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യാനാവുമെന്ന് ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലയ്ക്കലിലെ സൗകര്യങ്ങളെ കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്നും ഇത് ശരിയല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളെ ബോധ്യപ്പെടുണെമെന്നും ഡി.ജി.പി. എ. ഹേമചന്ദ്രന് പറഞ്ഞു.
Post Your Comments