Latest NewsGulfQatar

ഒപെക് കൂട്ടായ്മയില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു

ദോഹ/സിംഗപുര്‍: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍നിന്നു ഖത്തര്‍ പിന്‍മാറുന്നു.പ്രകൃതി വാതക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.ജനുവരി ഒന്നിനു പിന്മാറ്റം നിലവില്‍വരുമെന്നു ഖത്തര്‍ ഊര്‍ജസഹമന്ത്രി സാദ് ഷെരിദ അല്‍ കാബി അറിയിച്ചു. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സോപോര്‍ട്ട് കണ്‍ട്രീസ് അഥവാ OPEC.
പതിനഞ്ച് രാജ്യങ്ങള്‍ അംഗങ്ങളായ കൂട്ടായ്മയാണ് ഒപെക്.

ഉല്‍പാദന നിയന്ത്രണം സംബന്ധിച്ചു കൂടുതല്‍ വിവരം പുറത്തുവിടാന്‍ ഇരുരാജ്യങ്ങളും തയാറായിട്ടില്ല. എണ്ണ ഉല്‍പാദനത്തിലെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഒപെക്, മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ എന്നിവ വ്യാഴാഴ്ച വിയന്നയില്‍ യോഗം ചേരാനിരിക്കെയാണു ഖത്തറിന്റെ പിന്മാറ്റം. എണ്ണ ഉല്‍പാദനത്തില്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന സൂചനയാണു നിലവിലുള്ളത്. എണ്ണ ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച ഒപക് കരാര്‍ ഈ വര്‍ഷമാണ് അവസാനിക്കുന്നത്.സൗദിയുടെ നേതൃത്വത്തില്‍ 2017 ജൂണില്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണു ഖത്തറിന്റെ തീരുമാനത്തെ സ്വാധീനിച്ചത്.

ഒപെകിന്റെ എണ്ണ ഉല്‍പാദനത്തില്‍ വെറും രണ്ട് ശതമാനമാണു ഖത്തറിന്റെ വിഹിതം. എന്നാല്‍, പ്രകൃതി വാതക(സി.എന്‍.ജി.) വിപണിയില്‍ 30 ശതമാനവും ഖത്തറിന്റേതാണ്. സി.എന്‍.ജി. വിപണിയുടെ ആധിപത്യം ഉപയോഗിച്ചു ഉപരോധംമൂലമുണ്ടായ തിരിച്ചടി നേരിടാനാണു ഖത്തറിന്റെ നീക്കം. വര്‍ഷങ്ങളായി അസംസ്‌കൃത എണ്ണ ഉല്‍പാദനം ഖത്തര്‍ കുറച്ചുവരികയായിരുന്നു.2017 ജൂണിലാണു ഭീകരരുമായി ബന്ധം ആരോപിച്ചു സൗദി ഖത്തറിനെതിരേ തിരിഞ്ഞത്. അയല്‍ രാജ്യങ്ങളായ യു.എ.ഇ, ബഹറൈന്‍, ഈജിപ്ത് എന്നിവയും സൗദിക്കു പിന്തുണയുമായി എത്തി. എന്നാല്‍, ഉപരോധം പരാജയപ്പെട്ടെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം െകെവരിച്ചതെന്നുമാണു ഖത്തറിന്റെ പരസ്യ നിലപാട്. ഈമാസം ആറിന് നടക്കാനിരിക്കുന്ന ഒപെക് യോഗത്തിന് മുന്നോടിയായാണ് ഖത്തര്‍ തീരുമാനം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button