ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. പരിശോധനക്കെതിരെ വിദ്യാർഥികൾ രംഗത്തെത്തിയതോടെ ഹോസ്റ്റൽ അധികൃതർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ്. ഹോസ്റ്റലുകളില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ മുറിയില്‍നിന്ന് ഉപയോഗിച്ച കോണ്ടം ഉള്‍പ്പെടെ കോളേജില്‍ നിരോധിച്ച വസ്തുക്കള്‍ കണ്ടെത്തിയെന്ന് ഇവർ പറയുന്നു .
ഇസ്തിരിപ്പെട്ടി, എഗ് ബോയിലര്‍, ഇലക്‌ട്രിക് കെറ്റില്‍, വാട്ടര്‍ കൂളര്‍, ഫ്രിഡ്ജ്, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതുകൂടാതെ ഒരു മുറിയില്‍ നിന്ന് 20 സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും തീപ്പെട്ടിയും കണ്ടെടുത്തു.തുടര്‍ന്ന് കണ്ടെടുത്ത വസ്തുക്കളും അവ കണ്ടെടുത്ത മുറിയിലെ വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങളുള്‍പ്പെടെ അധികൃതര്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.
കൂടാതെ കണ്ടെടുത്ത വസ്തു നോക്കി വിദ്യാര്‍ത്ഥികള്‍ക്ക് പിഴയും ചുമത്തി. സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും കണ്ടെടുത്ത മുറിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നോട്ടീസ് ബോർഡിൽ പതിച്ച ലിസ്റ്റ് കാണാം:
Post Your Comments