തിരുവനന്തപുരം: ക്ലാസ് കട്ട് ചെയ്ത് സിനിമ തിയേറ്ററിലും ബീച്ചിലും പാര്‍ക്കിലുമെല്ലാം പോകുന്ന കുട്ടികളെ തേടി പോലീസ്. ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 56 കുട്ടികളെയാണ് പൊലീസ് പിടികൂടി രക്ഷിതാക്കള്‍ക്ക് കൈമാറിയത്. തമിഴ് ചിത്രമായ 2.0 കാണാന്‍ ടിക്കറ്റുമായി ക്യൂനിന്നവരും സ്കൂള്‍ യൂണിഫോണില്‍ തിയേറ്ററില്‍ ഇരുന്നവരും സ്കൂള്‍ യൂണിഫോം ബാഗിലാക്കി കറങ്ങിയവരും പോലീസിന്റെ പിടിയിലായത്. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ നഗരത്തില്‍ കണ്ട്രോള് റൂം അസി. കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടികള്‍ പിടിക്കപ്പെട്ടത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments