ഉത്തര്‍പ്രദേശ്: ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ പോലീസുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സുബോധ് കുമാര്‍ സിംഗാണ് കൊല്ലപ്പെട്ടത്. ഇയാള്‍ വെടിയേറ്റ് മരിച്ചതാണെന്നാണ് സ്ഥിരീകരണം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സയാനയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു സുബോധ് കുമാര്‍. ബുലന്ദ്ഷറില്‍ 25 കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്രമണങ്ങള്‍ തുടങ്ങിയത്. അക്രമത്തില്‍ പൊലീസ് ഉദ്യോദസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സുബോധിന്റെ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അതേസമയം പരിക്കേറ്റ സുബോദ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനെയും അക്രമികള്‍ തടഞ്ഞിരുന്നു
സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അതേസമയം സ്വന്തം സംസ്ഥാനത്തെ ഭരണം നടത്താതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെലങ്കാനാനയില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ പോയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശിച്ചു.
Post Your Comments