തിരുവനന്തപുരം: യുവമോര്‍ച്ച പ്രതിഷേധത്തെ തുടർന്ന് മന്ത്രി ഇ.പി ജയരാജന് പരിപാടിയില്‍ പങ്കെടുത്തില്ലെന്നു റിപ്പോർട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസ്ക്ലബ്ബ് പരിസരത്ത് കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ട്രിവാന്‍ഡ്രം ഹെല്‍ത്ത് ക്ലബ്ബ് ഓര്ഗനൈസേഷന് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങിലാണ് പ്രതിഷേധം ഭയന്ന് ജയരാജന് എത്താതിരുന്നത്.
പ്രതിഷേധം ഭയന്ന് ജയരാജന് എത്താത്തതിനെ തുടര്‍ന്ന് മുന്‍ എംഎല്‍എ വി ശിവന്കുട്ടിയെത്തിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ബിജെപി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു.
Post Your Comments