Latest NewsInternational

പി​സാ​ ഗോ​പു​രം ‘നി​വ​രു​ന്നു’

പി​സ: ഇ​റ്റ​ലി​യി​ലെ പി​സാ​ ഗോ​പു​രം നേരെയാകുന്നു. ഗോ​പു​രം ചെ​രി​യു​ന്ന​ത് ഇ​പ്പോ​ള്‍ കു​റ​ഞ്ഞിട്ടുണ്ടെന്ന് എ​ന്‍​ജി​നീ​യ​ര്‍ റോ​ബ​ര്‍​ട് സെ​ലയാണ് വ്യക്തമാക്കിയത്. 1173ലാ​ണ് പി​സാ ​ഗോ​പു​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. 1370ല്‍ ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ര​ണ്ടു ഡി​ഗ്രി ചെരിവാണ് ഇതിന് ഉണ്ടായിരുന്നത്. 1990ല്‍ ​ഗോ​പു​ര​ത്തി​ന്‍റെ ചെ​രി​വ് 5.5 ഡി​ഗ്രി​യാ​യി. ഇതോടെ 1990 മു​ത​ല്‍ 11 വ​ര്‍​ഷ​ത്തേ​ക്ക് സ​ന്ദ​ര്‍​ശ​ക​രെ നി​രോ​ധി​ച്ചി​രു​ന്നു. 1999-2001 കാ​ല​ഘ​ട്ട​ത്തി​ല്‍ ച​രി​യു​ന്ന ഭാ​ഗ​ത്തെ ഇ​ള​ക്ക​മു​ള്ള മ​ണ്ണ് നീ​ക്കി പ​ക​രം കു​ഴ​ലു​ക​ള്‍ സ്ഥാപിച്ച് 0.5 ഡി​ഗ്രി ചെ​രി​വ് കു​റ​യ്ക്കാ​നു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നടത്തുകയുണ്ടായി. 2001നു ​ശേ​ഷം ഗോ​പു​രം 41 സെ​ന്‍റീ​മീ​റ്റ​ര്‍ നേ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് 25 വ​ര്‍​ഷ​മാ​യി ചെ​രി​വ് അ​ള​ക്കു​ന്ന പി​സ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നു​ണ്‍​സി​യാ​ന്‍റെ സ്ക്വീ​ക്ലി​യ പറയുന്നത്.

shortlink

Post Your Comments


Back to top button