റിയാദ് : സൗദിയിലെ ഒരു കുടുംബത്തില്‍ 35 വര്‍ഷത്തോളം സേവനം ചെയ്ത ഇന്ത്യക്കാരന് ആ വ്യക്തി പ്രതീക്ഷിച്ചതിലും വലിയ സ്നേഹ പ്രകടനത്താല്‍ യാത്ര അയപ്പ് നല്കി സൗദി കുംടുംബം. തികച്ചും ആ വ്യക്തി ഞെട്ടിപ്പോകുന്ന വിധത്തിലുളള യാത്രഅയപ്പാണ് അയാള്‍ ജോലി ചെയ്തിരുന്ന സൗദി കുടുംബം നല്‍കിയത്. ഇന്ത്യക്കാരന് ആ സൗദി കുടുംബം നല്കുന്ന യാത്ര അയപ്പിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറല്‍ ആയിരിക്കുകയാണ്.
❤| #حائل الكرم والوفاء..
عائلة عواد خضير الشمري تودع العامل ميدو بابو الذي يعمل لديها لأكثر من 35 عاما بحفل وداع وتقديم هدايا مادية وعينية من جميع أفراد الأسرة. pic.twitter.com/bmZaEZDAcS
— م. ياسر النازح (@Yasir_Alnazih) November 30, 2018
വലിയ അംഗങ്ങളുളള സൗദി കുടുംബത്തിലെ എല്ലാവരും നിരന്ന് നിന്ന് ഒാരോരുത്തരുമായി ഇന്ത്യക്കാരനെ അഭിനന്ദിക്കുകയാണ്. മീഡോ ഷീരിയാന്‍ എന്ന ഇന്ത്യക്കാരനാണ് സൗദി കുടുംബം സ്നേഹത്തില്‍ മൂടിയ യാത്ര അയപ്പ് ഒരുക്കിയത്. 1980 കാലഘട്ടത്തിലാണ് മീഡോ സൗദിയയില്‍ എത്തിയത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്റെ റെസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. മീഡോക്ക് രാജകീയമായ യാത്ര അയപ്പ് മാത്രമല്ല ആ കുടുംബം നല്‍കിയത് . കെെനിറയെ പണവും നല്‍കിയാണ് തിരികെ വീട്ടിലേക്ക് അയച്ചത്.
പെന്‍ഷനും ഇത് കൂടാതെ നല്കി. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്ത്കൂടി പരിചാരകനായി സേവനം അനുഷ്ഠിച്ച വ്യക്തിയോട് ആ കുടുംബം കാണിച്ച സ്നേഹ യാത്ര അയപ്പിന്റെ ചിത്രങ്ങളും വിഡീയോസും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഏറെ പ്രചരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
#الوفاء في #السعودية رجلاً يمشي على قدميْه، وفِي #حائل #الوفاء قبيلة حب وصدق ومكارم أخلاق ..هذا ما جسدته عائلة عواد خضير الشمري وهي تودع العامل ميدو بابو الذي يعمل لديها لأكثر من 35 عاما بحفل وداع وتقديم هدايا مادية وعينيه من جميع افراد الأسرة.
هي صورة حقيقية للإسلام
#يوم_الجمعه pic.twitter.com/80cKGdEG5X— ُُمتعب العواد (@motabalawwd) November 30, 2018
Post Your Comments