Latest NewsKerala

ഇ​ന്ധ​ന നി​കു​തി: ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച​ത് അമ്പരപ്പിക്കുന്ന വരുമാനം

തി​രു​വ​ന​ന്ത​പു​രം• ഇ​ന്ധ​ന നി​കു​തി ഇ​ന​ത്തി​ല്‍ 2017-18 സാമ്പത്തിക വര്‍ഷം വ​ര്‍​ഷം ല​ഭി​ച്ച​ത് 7050 കോ​ടി രൂ​പയെന്ന് സംസ്ഥാന സക്കാര്‍. എ​ല്‍​ദോ​സ് പി. ​കു​ന്ന​പ്പി​ള്ളി എം.എല്‍.എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പെ​ട്രോ​ളിന് 17-18 സാമ്പത്തിക വ​ര്‍​ഷം 3226.99 കോ​ടി​രൂ​പ​യും ഡീ​സ​ലി​ല്‍​നി​ന്ന് 3823.30 കോ​ടി രൂ​പ​യു​മാ​ണ് നികുതിയിനത്തില്‍ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത്. ഈ ​സാമ്പത്തിക വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 31 വ​രെ പെ​ട്രോ​ളി​ല്‍​നി​ന്ന് 1843.89 കോ​ടി​രൂ​പ​യും, ഡീ​സ​ലി​ല്‍​നി​ന്ന് 2015.91 കോ​ടി രൂ​പ​യും ല​ഭി​ച്ചി​ട്ടു​ണ്ടെന്നും മന്ത്രി അറിയിച്ചു.

ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ വി​ല്‍​ക്കു​മ്പോള്‍ 17.97 രൂ​പ​യും, ഡീ​സ​ലി​ന് 14.22 രൂ​പ​യുമാണ് നി​കു​തി​യി​ന​ത്തി​ല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button