ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും ,സമ്പത്തിന്റെയും പ്രതീകമാണ്.ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ചില സ്ഥലങ്ങളിൽ ലക്ഷ്മീദേവി നിലനിൽക്കുകയും ,ചില സ്ഥലങ്ങളിൽ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു .ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യ സ്ഥലങ്ങൾ നോക്കാം. താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത് .അതിനാൽ പത്മിനി ,പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടാറുണ്ട്.
ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നും വിശ്വാസമുണ്ട്. കൂവളത്തിന്റെ ഇലയില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല. ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത് .ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നും പറയപ്പെടാറുണ്ട്.
പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നും വിശ്വാസമുണ്ട്. അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ്. അവരവരുടെ കഴിവും ,പ്രയത്നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നും പറയപ്പെടുന്നു .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.
Post Your Comments