കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ന്യൂഡില്‍സ്. രുചികരമായ ചൈനീസ് വെജ് ന്യൂഡില്‍സ് വീട്ടില്‍ വളരെ എളുപ്പം തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
1. വെജ് ന്യൂഡില്‍സ് 250gm
2. കാരറ്റ് 1 ഇഞ്ച് നീളത്തില്‍ കനം കുറച്ച് ഡയഗനല്‍ ആയി അരിഞ്ഞത്കാബേജ് 1 ഇഞ്ച് നീളത്തില്‍ ചെറുതായി അരിഞ്ഞത് ഒരു പിടി , ബീന്‍സ് 10 എണ്ണം 1 ഇഞ്ച് നീളത്തില്‍ കാണാം കുറച്ച് ഡയഗനല്‍ ആയി അരിഞ്ഞത് ,കാപ്‌സികം 1 ഇഞ്ച് നീളത്തില്‍ കനം കുറച്ച് ഡയഗനല്‍ ആയി അരിഞ്ഞത് 1 എണ്ണം , സവാള 1 എണ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
3. മല്ലിപൊടി 1 ടേബിള്‍ സ്പൂണ്‍ , മുളകുപൊടി 2 ടീ സ്പൂണ്‍ , ഗരം മസാല 2 ടീ സ്പൂണ്‍ , ഉപ്പ് ആവശ്യത്തിന്
4. സോയ സോസ് , ടൊമാറ്റോ സോസ് 2 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ന്യൂഡില്‍സ് മുങ്ങി കിടക്കുന്ന അത്ര വെള്ളത്തില്‍ കുഴഞ്ഞു പോകാതെ കുറച്ച് ഉപ്പ് ഇട്ട് വേവിച്ചെടുക്കുക ,വെള്ളം കൂടുതല്‍ ഉള്ളത് ഊറ്റി കളയുക. രണ്ടാമത്തെ ചേരുവകള്‍ വേവിചെടുക്കുക, പകുതി വെന്തതിനു ശേഷം വെള്ളം ഊറ്റി എടുത്തു വയ്കുക.
വേവിച്ച പച്ചകറികള്‍ ഒരു പാനില്‍ ഇട്ട് , മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഫ്രൈ ചെയ്യുക , പച്ചകറി വേവിച്ച വെള്ളം ഒഴിച്ച് അടച്ചു വെച്ച് വെള്ളം വറ്റിയ്കുക , അതിലേക്ക് നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം യോജിപിക്കുക, ഇതു ന്യൂഡില്‍സിലേക്ക് ഇട്ടു നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് , ഉപയോഗിക്കാം.
Post Your Comments