ദിവസങ്ങൾ കഴിയും തോറും ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രം വളരും തോറും ആവശ്യങ്ങൾ കൂടി കൂടി വരുന്ന ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പുതിയ സൗകര്യങ്ങൾ കമ്പനികൾ ഓരോ ഉപകരണങ്ങളിലും ചേർത്തുവെച്ചുകൊണ്ടേയിരുന്നു. ഇതിന്റെ ഭാഗമായാണ് എൽ.ജി പുതിയ ഒരു സ്‍മാർട്ട് ഫോൺ പുറത്തിറക്കാൻ പോകുന്നത്. 16 ക്യാമറ ലെൻസുകളാണ് ഈ ഫോണിന്റെ പ്രത്യേകത. നിലവില്‍ സാംസങ് ഗ്യാലക്സി എ9ല്‍ മാത്രമാണ് നാലു ക്യാമറ ലെൻസുകൾ ഉള്ള സംവിധാനമുള്ളത്.
എന്നാൽ എൽ.ജി നിർമ്മിക്കുന്ന 16 ലെന്‍സുള്ള സ്‍മാർട്ട് ഫോണിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. ഒരു ക്ലിക്കില്‍ എല്‍ജിയുടെ സ്‍മാർട്ട് ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും. ഓരോ ലെൻസുകൾക്കും വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ആകും. ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ഫ്രെമിനയിൽ ഇവയിൽ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. നല്ല നിലവാരം ഉറപ്പുവരുത്തുന്ന ഈ ലെന്‍സുകള്‍ മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഉറപ്പു നല്‍കും.
കൂടാതെ ടെലിഫോട്ടോ, വൈഡ് ആംഗിള്‍, മാക്രോ അപേര്‍ച്ചര്‍, ഫിഷ് ഐ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്‍മാർട്ട് ഫോണുകളില്‍ ലഭ്യമാക്കും. ലെറ്റ്‌സ് ഗോ ഡിജിറ്റൽ എന്ന വെബ്സൈറ്റിന്റേതാണ് ഈ പുതിയ റിപ്പോർട്ട്. ഇനി എന്തായാലും കിടിലം ഫോട്ടോകൾ എടുത്ത് തകർക്കാം.
Post Your Comments