ഹൈദരാബാദ്: ഹൈദരാബാദ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനു വേണ്ടി ഒരു വര്‍ഷമായി കറങ്ങി നടക്കുന്ന ഒരു അംബാസിഡര്‍ കാറുണ്ട്. കാറിന്റെ നിറം പിങ്കാണ്. തെലുങ്കാന രാഷ്ട്ര സമിതിയുടെ നിറമായ പിങ്ക്. കാറിനു മുകളില്‍ മുഖ്യന്റെ ചിത്രത്തിടൊപ്പം ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡില്‍ കെ. ചന്ദ്രശേഖര റാവുവിനെ കാര്‍ ചിഹ്നത്തില്‍ വിജയിപ്പിക്കുക എന്ന് എഴുതിയിരിക്കുന്നു. വ്യവസായിയായ രാമപ്രതാവ് റായ് ശ്രീവാസ്തവയുടേതാണ് ഈ കാര്‍.
കെ. ചന്ദ്രശേഖര റാവുവിനോടുള്ള ആരാധന മൂത്തതാണ് രാമപ്രതാവ് അംബാസിഡര്‍ കാര്‍ വാങ്ങി, അതില്‍ ഇത്തരത്തില്‍ ഒരു പ്രചാരണം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം ഈ കാര്‍ വാങ്ങിയത്. ശേഷം അതില്‍ സിസിടിവി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ന്യൂതനവത്കരിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് അതിനു മാത്രമായി ചെലവായത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ കാറുമായി രാമപ്രതാവ് തെലുങ്കാനയിലെ 31 ജില്ലകളിലും ചുറ്റി സഞ്ചരിച്ചു കഴിഞ്ഞു. കെസിആര്‍ മുഖ്യമന്ത്രി ആയാല്‍ മാത്രമേ സംസ്ഥാനത്ത് വികസനവും നേട്ടവും ഉണ്ടാകു. അതിനാലാണ് ഇത്തരം ഒരു പര്യടനത്തിനു താന്‍ ഇറങ്ങി തിരിച്ചത് എന്നും രാമപ്രതാവ് പ്രതികരിച്ചു.
Post Your Comments