കറുകച്ചാല്‍: തിരക്കുള്ള സ്ഥലങ്ങളില്‍ അതിവിദഗ്ദ്ധമായി മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിലായി. തമിഴ് സ്ത്രീകളാണ് പൊലീസിന്റെ പിടിയിലായത്. പെരുന്നാള്‍, ഉത്സവപ്രദേശങ്ങളിലും ബസിലും വിദഗ്ധമായ രീതിയില്‍ മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെയാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്.. ശരീര പരിശോധനയില്‍ ഒന്നര പവന്റെ മാല ഒളിപ്പിച്ചു വച്ചതു കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശികളായ മാരി (38), വള്ളി (37), ദേവി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പള്ളിപ്പെരുന്നാള്, ക്ഷേത്രങ്ങളിലെ ഉത്സവം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു മോഷണം നടത്തി വന്നത്.
ബസ് യാത്രക്കാരുടെ മാല പൊട്ടിക്കുന്നതും ഇതേ സംഘമാണ്. വസ്ത്രധാരണത്തില്‍ മലയാളിയെപോലെ തോന്നും.
Post Your Comments