കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ സാധാരണയിലും ഇരട്ടിയോളം വര്‍ധനവുണ്ടായി എന്നും ഇത് ആശങ്കാജനകമാണെന്നും എന്‍.എ.പി.എ അധ്യക്ഷന്‍ സത്നാം സിങ് ചാചല്‍. 2014 നുശേഷം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഇന്ത്യക്കാര്‍ 20,000 ത്തിലധികമാണ് എന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2018 ജൂലൈ മാസം വരെ മാത്രം 7,214 ഇന്ത്യക്കാര്‍ അമേരിക്കയുടെ രാഷ്ട്രീയ അഭയം തേടികൊണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരില്‍ 296 പേരും സ്ത്രീകളാണ്. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പായ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പഞ്ചാബില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എന്ന സംഘടനക്കാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് വിവരങ്ങള്‍ കൈമാറിയത്.
2015ല്‍ 96 സ്ത്രീകള്‍ ഉള്‍പ്പെടെ 2971 ഇന്ത്യക്കാരുമാണ് രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കി. എന്നാല്‍ ഇത് തൊട്ടടുത്ത വര്‍ഷം ആയപ്പോഴേക്കും 123 സ്ത്രീകളുള്‍പ്പെടെ 4088 പേറായി ഉയര്‍ന്നു. എന്നാല്‍ 2017ല്‍ 187 സ്ത്രീകളുള്‍പ്പെടെ 3656 ആളുകളും അപേക്ഷ നല്‍കി.
Post Your Comments