തലയിലെ താരന്‍, മുടി കൊഴിച്ചില്‍ തുടങ്ങിയവ ഭൂരിപക്ഷം ആളുകളുടെയും എന്നുമുള്ള പരാതിയാണ്. മുടിയുടെ ഒരു പരിധിവരെയുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനായി തലയില്‍ എണ്ണ തേക്കുന്നതിലൂടെ നമുക്ക് കഴിയും. തലയ്ക്കും മുടിയുടെ മാത്രമല്ല, ശരീരത്തിന് മുഴുവനായി തണുപ്പ് ലഭിക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. എന്നാല്‍ എണ്ണ വെറുതെ മുടിയില്‍ തേച്ചതു കൊണ്ടായില്ല, അതിനൊരു രീതിയുണ്ട്…
ചെറുചൂടുള്ള എണ്ണ തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ചെറുതായി ചൂടാക്കിയ എണ്ണ തലയില്‍ തേച്ചശേഷം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. എണ്ണ വിരല്‍ത്തുമ്പിലെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അതിനുശേഷം നല്ലതുപോലെ ഈ എണ്ണ വെച്ച് മസാജ് ചെയ്യുകയും വേണം. 10-15 മിനിറ്റ് ഇതേ രീതിയില്‍ വിരല്‍ത്തുമ്പു കൊണ്ട് മസാജ് ചെയ്യേണ്ടതുണ്ട്. തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് കുറഞ്ഞത് അര മണിക്കൂറെങ്കിലും ഇരിക്കുകയും വേണം. കഴിയുമെങ്കില്‍ രാത്രി തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് ഉറങ്ങുന്നത് നന്നായിരിക്കും. തലയ്ക്കു തണുപ്പു ലഭിക്കാനുള്ള നല്ലൊരു വഴിയാണ്. രാവിലെ കഴുകി കളയുകയും ചെയ്യാം.
Post Your Comments