Latest NewsKerala

സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ ശക്തമായ സഹകരണം; വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയിലേക്ക്

അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്ത ആഴ്ച യുഎഇ സന്ദർശിക്കുന്നു. സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷൻ മീറ്റിങ്ങിനാണ് മന്ത്രി യുഎഇ സന്ദർശിക്കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാംമത് ജന്മദിനത്തിന്റെയും സായിദ് വർഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക-വാണിജ്യ ബന്ധം ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സമയത്ത് വിദേശകാര്യമന്ത്രിയുടെ സന്ദർശനം കൂടുതൽ പങ്കാളിത്തങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button