Devotional

കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പ്രദോഷവ്രതം

ഒരു സന്ധ്യാസമയത്താണ് സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. അന്നു ത്രയോദശി തിഥിയുമായിരുന്നുവെന്നുംപറയപ്പെടുന്നുണ്ട് . അതുകൊണ്ട്, സന്ധ്യാസമയത്തു ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷവ്രതം ആചരിക്കുന്നത്. മാസം തോറും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു തവണ പ്രദോഷവ്രതദിനം വരും.

പ്രദോഷവ്രതം എടുക്കുന്നവർ അതിരാവിലെ എണീറ്റ് കുളിച്ച് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മമിട്ടു രുദ്രാക്ഷവുമണിഞ്ഞ് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. പകൽ ആഹാരം കഴിക്കരുത്. സന്ധ്യയ്ക്കു വീണ്ടും കുളിച്ച് നമശ്ശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ച് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. സന്ധ്യയ്ക്കു ശേഷം തീർഥം സേവിച്ചു വ്രതം അവസാനിപ്പിച്ച ശേഷം ആഹാരം കഴിക്കാം. പ്രദോഷവ്രതം നോറ്റാൽ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button