Latest NewsKerala

ചെറിയമ്മയുടെ മനോധൈര്യം നല്‍കിയത് രണ്ടു വയസുകാരന് രണ്ടാം ജന്മം

കൂടെ ഉണ്ടായിരുന്ന നിരഞ്ജന്‍ എന്ന കുട്ടി ബഹളം വെച്ചതോടെയാണ് വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചത്.

പാലക്കാട്: പന്ത് തട്ടി കളിക്കുന്നതിനിടയില്‍ കിണറ്റിലേയ്ക്ക് വീണുപോയ രണ്ട് വയസുകാരനെ മുങ്ങിയെടുത്ത് രക്ഷകയായി ചെറിയമ്മ. പാലക്കാട് ജില്ലയിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന്‍ അഭിമന്യുവാണ് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണത്.

അഭിമന്യവും രണ്ടുവയസുകാരനായ മറ്റൊരു ബാലനും ചേര്‍ന്ന് പന്ത് കളിക്കുകയായിരുന്നു. ഇതിനിടയില്‍ പന്ത് കിണറ്റിലേക്ക് വീണപ്പോള്‍ കിണറ്റിനോട് ചേര്‍ന്നുളള കെട്ടില്‍ കയറി നിന്ന് കുട്ടി താഴേയ്ക്ക് നോക്കിയപ്പോഴാണ് വീണതെന്നാണ് കരുതുന്നത്. കൂടെ ഉണ്ടായിരുന്ന നിരഞ്ജന്‍ എന്ന കുട്ടി ബഹളം വെച്ചതോടെയാണ് വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചത്. തുടര്‍ന്ന് അഭിമന്യുവിനെ കിണറ്റില്‍ കണ്ടെത്തി.

കുട്ടിയുടെ കരച്ചിലും കേട്ട് ഓടിയെത്തിയ ഇരുപത്തിനാലുകാരിയായ ശ്രീക്കുട്ടി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടനെ കുട്ടിയെ വെള്ളത്തില്‍ നിന്ന് പൊക്കിയെടുത്തു. പിന്നീട് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഇരുവരെയും കരയ്ക്കെത്തിച്ചു. ശ്രീക്കുട്ടിയുടെ കാലിനു പരിക്കു പറ്റിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button