ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ പിഴവ് മൂലം പൊന്നൊമനകളെ നഷ്ടമായ ദമ്പതികള്‍ കുഞ്ഞ് പിറന്നു. ആശിഷ് കുമാര്‍-വര്‍ഷ ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ വര്‍ഷം 1ന് ഇവര്‍ക്കു ജനിച്ച് ഇരട്ടക്കുട്ടികള്‍ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചിരുന്നു. ഷാലിമാര്‍ ബാഗിലുളള മാക്‌സ് ആശുപത്രിയില്‍ ഒരു പെ്ണ്‍കുട്ടിക്കും ആണ്‍കുട്ടിക്കുമാണ് വര്‍ഷ ജന്മം നല്‍കിയത്. എന്നാല്‍ പെണ്‍കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ മരിച്ചെന്നും ആണ്‍കുഞ്ഞ് ജനിച്ചയുടനെ മരിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയ ആണ്‍കുട്ടി ഒരാഴ്ചയ്ക്കു ശേഷമാണ് മരിച്ചത്.
ശവസംസ്‌കാരത്തിനിടെയാണ് ആണ്‍കുട്ടിക്ക് ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ പിതാംപുരയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടി മരിക്കുകയായിരുന്നു. അതേസമയം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞപ്പോള്‍ അലര്‍ജി ഉണ്ടായതാണ് മരണകാരണമെന്നാണ് പിന്നീട് തെളിഞ്ഞതിനെ തുടര്‍ന്ന് ാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. പ്രസവത്തിനിടെ കുട്ടി മരിച്ചുവെന്നു തെറ്റായി വിധി എഴുതിയത് പിഴവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ജനിക്കാതെ പോയ എന്റെ കുട്ടിയെ ഞാനെന്നും സ്വപ്നത്തില്‍ കാണാറുണ്ട്. ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാനാവും. ദൈവം ഞങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനമാണ് നല്‍കിയതെന്ന് ആശിശ് പറഞ്ഞു. ആദ്യത്തെ മക്കളെ നഷ്ടപ്പെട്ട് വേദന പറഞ്ഞറിയിക്കാനാകില്ലെന്നും ആശിശ് പറഞ്ഞു. അതേസമയം കുട്ടികളുടെ മരണത്തില്‍ തെറ്റായ റിപ്പോര്‍ട്ട് എഴുതിയ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കേസില്‍ നാളെ കോടതി വാദം കേള്‍ക്കും.
Post Your Comments