കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന ഉത്തരവിറക്കി ഹെെക്കോടതി . ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. ട്രെക്കിംഗിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ട്രെക്കിംഗ് അനുവദിക്കണമെന്ന വിവിധ വനിതാ സംഘടനകളുടെ ഹര്‍ജി പരിഗണിച്ചാണ് ഹെെക്കോടതി സ്ത്രീകള്‍ക്ക് ട്രെക്കിങ് അനുവദിച്ച് കൊണ്ടുളള ഉത്തരവ് നടപ്പിലാക്കിയത്. വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുന്നത്.
Post Your Comments